Home Resume Projects Blog

അടൂരിലെ ആശാ ഫാൻസി സ്റ്റോർ & സൂപ്പർ മാർക്കറ്റ്

10-Apr-2020



... സ്ഥാപനത്തിൻറ്റെ ഉടമയ്ക്ക് കട തുറന്നില്ലെങ്കിലും ജീവിക്കാനുള്ള സൗകര്യങ്ങളുണ്ട്. പക്ഷെ, ഈ സ്ഥാപനത്തിലുള്ള ഏതാണ്ട് ഇരുപതോളം തൊഴിലാളികൾ അങ്ങിനെയൊരു സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടിലാകും. എല്ലാ ദിവസവും കട തുറക്കാൻ ബിജോയിയേയും റെജിയേയും നിർബ്ബന്ധിതരാക്കുന്ന ഘടകവും മറ്റൊന്നാവില്ല. വ്യാജ വാർത്തകൾ പടച്ചുവിടുന്നവർക്ക് ഇവരോടൊന്നും ഒരു കടപ്പാടുമുണ്ടാവേണ്ടതില്ലല്ലോ.
Read More...
Read in Blogger...


പൗരത്വനിയമ ഭേദഗതി ബില്ലും അതുണ്ടാക്കിയ കോലാഹലങ്ങളും

20-Jan-2020




2019 ഡിസംബറിൽ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യത്തെങ്ങും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. വൻഭൂരിപക്ഷത്തോടുകൂടി 2019 ഏപ്രിലിൽ അധികാരത്തിൽ വന്ന നരേന്ദ്രമോഡി സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാൻ കോൺഗ്രസ്സും മറ്റു പ്രതിപക്ഷ കക്ഷികളും ഇതൊരു സുവർണ്ണാവസരമായി കാണുകയും അത് സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു.
Read More...


ഇന്നത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ - ഒരവലോകനം

24-Oct-2019


കേരളാ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളിൽ രണ്ടിടത്തു എൽ.ഡി .എഫും മൂന്നിടത്തു യു.ഡി.എഫും വിജയിച്ചു. മഞ്ചേശ്വരത്തു MLA യുടെ നിര്യാണം മൂലമാണ് ഉപതെരഞ്ഞെടുപ്പ് നടന്നതെങ്കിൽ വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും എറണാകുളത്തും ആ മണ്ഡലങ്ങളിലെ MLA മാർ ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച് എംപി മാർ ആയതു മൂലമാണ് ഉപതെരഞ്ഞെടുപ്പു ആവശ്യമായി വന്നത്. മഞ്ചേശ്വരം യുഡിഫ് നിലനിർത്തിയപ്പോൾ ദീർഘകാലം അവരുടെ സിറ്റിംഗ് സീറ്റുകളായിരുന്ന വട്ടിയൂർക്കാവും കോന്നിയും അവർക്കു നഷ്ടമായി. വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തിപ്പോന്ന എറണാകുളത്ത് യുഡിഎഫ് ഞെങ്ങി ഞെരുങ്ങി കഷ്ടിച്ചു കടന്നുകൂടി. കേരളപിറവിക്കു ശേഷം എൽഡിഎഫ് തുടർച്ചയായി വിജയിച്ചുപോന്ന അരൂർ അവർക്കും നഷ്ടപ്പെട്ടു.
Read More...


കേരളം പരാജിതരുടെ നാടോ?

26-May-2019


പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൻറ്റെ ഫലം വന്നിട്ടു രണ്ടു ദിവസം കഴിഞ്ഞു. സാധരണ കാണാറുള്ള സന്തോഷപ്രകടനങ്ങളോ വിജയാരവങ്ങളോ ആഘോഷങ്ങളോ ഒന്നും എങ്ങും കാണാനില്ല. എങ്ങും മരണവീടുകളിൽ കാണാറുള്ളതുപോലെയുള്ള മൂകത. നമുക്കെന്തു പറ്റി? എന്താണ് നമ്മുടെ സന്തോഷം കെടുത്തുന്നത്? സത്യത്തിൽ കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ആരും ജയിച്ചില്ല എന്നതുതന്നെയാണ് വസ്തുത; എല്ലാവരും തോറ്റു. ഇങ്ങിനെയൊരു സ്ഥിതിവിശേഷം എൻറ്റെ ഓർമ്മയിൽ ആദ്യമാണ്. 20 ൽ 19 സീറ്റും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു വന്ന യു.ഡി.എഫ് അവരുടെ വിജയാഹ്ളാദത്താൽ മെയ്‌ മാസം 23 രാത്രിയും 24 പകലും കൊണ്ട് ഈ കേരളത്തെ പാറശാല വടക്കും കാസർകോട് തെക്കുമായി അക്ഷരാർഥത്തിൽ തിരിച്ചു വെക്കേണ്ടതായിരുന്നു. അത്രമേൽ ആവേശം അണികൾക്ക് നൽകേണ്ട ഉജ്ജ്വല വിജയമായിരുന്നു അവർക്കു ലഭിച്ചത്. പക്ഷെ,
Read More...


എന്റെ ബി.ജെ.പി പ്രവേശനം

19-Apr-2019


2019 ലെ 17-)൦ ലോകസഭാ തെരഞ്ഞെടുപ്പിനെ സാധാരണയായുള്ള തികഞ്ഞ നിസ്സംഗതയോടെ തുടക്കം മുതൽ നോക്കിക്കണ്ട ഒരു വ്യക്തിയായിരുന്നു ഞാൻ. ആരു വിജയിച്ചാലും കുഴപ്പമില്ല എന്ന രീതിയിലൊരു തണുപ്പൻ ചിന്താഗതി. നരേന്ദ്രമോദിയുടെ 5 വർഷത്തെ ഭരണത്തിനെതിരായി എന്റെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു എന്ന് മാത്രമല്ലാ, നോട്ടു പിൻവലിയ്ക്കൽ, GST മുതലായ പരിഷ്കാരങ്ങളെ എന്റെ സുഹൃത്തുക്കൾ വീറോടെ എതിർത്തപ്പോൾ അവയുടെ നല്ല വശങ്ങളെക്കുറിച്ചു അങ്ങേയറ്റം വാചാലനായ ഒരു വ്യക്തിയുംകൂടി ആയിരുന്നു ഞാൻ. എങ്കിലും ഒരു ഭരണമാറ്റം ജനാധിപത്യ സംവിധാനത്തിനു തികച്ചും യോജിച്ചതാണ്; അതുകൊണ്ടുതന്നെ ഇത്തവണ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നെങ്കിൽ ആയിക്കോട്ടെ എന്നൊരു മനോഭാവമായിരുന്നു ഏപ്രിൽ ആദ്യവാരം വരേയും എനിക്കുണ്ടായിരുന്നത്.
Read More...


Welcome Home Wing Commander

01-Mar-2019


For the entire nation, today’s hero is Wing Commander Abhinandan Varthaman. He is due to be released today and he is expected to walk over the border at Wagah somewhere in the evening. All credits go to the international leaders actively engaged in averting an escalation in the situation between India and Pakistan. In last 24 hours, several visits to the office of Pakistan PM Imran Khan by diplomats of U.S, Saudi Arabia and UAE took place. Telephone calls between these offices were relentless. All responsible persons of the embassies of these nations at Islamabad played all diplomatic cards they could come up with to mitigate the situation. Mr. Antonio Guterres, Spokesperson for United Nations Secretary General Stephane Dujarric, welcomed Pakistan’s step to release the captured Indian Pilot on Friday as a “Very Much Welcomed Step”.
Read More...


From Religion to Spirituality

29-Dec-2018


Normally I don’t make much comments to unending Facebook posts fearing the nature of the troll in the social media. However, I happened to write comment to a Facebook post of a friend that religion never solved any problems of humanity, and, at the same time, it must own responsibility for almost all problems of human beings. As expected, there came many protests on the comment I made. People were wondering why an important office holder of a Church talked against religion.
Read More...


ചില മതാതീത ചിന്തകൾ

13-Dec-2018


മതം മനുഷ്യന്റെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടിട്ടില്ലായെന്നും എന്നാൽ മനുഷ്യൻ ഇന്നു നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം മതമാണെന്നും ഫേസ്ബുക്കിൽ ഒരു സുഹൃത്തിന്റെ പോസ്റ്റിനു comment ആയി കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. ആ comment ഇടുമ്പോൾത്തന്നെ ഇത് ഒരു ചർച്ചയായി പരിണമിക്കുമെന്നറിയാമായിരുന്നു. പ്രതീക്ഷിച്ചതുപോലെ പല സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് പ്രതിഷേധം അറിയിച്ചു. അതുകൊണ്ട് ഒരു വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു.
Read More...


My Blog Archive...